പാമ്പുകൾ മാത്രമുള്ള അത്ഭുതദ്വീപ് ( Snake Island ) Katturumbu Media


നമ്മുടെ പാമ്പല്ല അവിടത്തെ പാമ്പ് കേരളത്തിൽ നല്ല മദ്യപരെ പാമ്പ് എന്നു വിളിക്കാറുണ്ട്. അടിച്ചു പാമ്പായി നടക്കുന്നവർ എന്നൊക്കെ കുടിയന്മാരെ മുദ്രകുത്തിയിട്ടുള്ളതും നമ്മുടെ നാട്ടിൽ തന്നെയാണ്.ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്ന നമ്മുടെ നാട്ടിൽ ഒരു കുടിയൻ മറ്റൊരു കുടിയനെ മോശക്കാരനായി ചിത്രികരിക്കുന്നതും പൊതു രീതിയാണ്.ഇതൊക്കെ മദ്യവുമായി ബന്ധപ്പെട്ട പാമ്പ് കഥകളാണ്.എന്നാൽ ഒരു ദ്വീപ് മൊത്തത്തിൽ ശരിക്കുമുള്ള പാമ്പുകൾക്ക് സ്വന്തമായുള്ള ഒരിടം അങ്ങ് ബ്രിസിലിൽ ഉണ്ട്.അറ്റ്ലാന്റിക് കടലിലെ ഇൽഹ ഡാ ക്യുമഡാ ഗ്രാൻഡെ എന്ന സ്ഥലമാണ് പാമ്പുകൾ മാത്രമുള്ള ലോകത്തിലെ ഏക ദ്വീപ് . ഒരു മനുഷ്യനും ഇല്ലാത്ത ഇവിടെയുള്ളത് മുഴുവനും ഉഗ്രവിഷ പാമ്പുകളാണ്. നേവിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥലം സാവേ പോളോയെന്ന മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിൽ വരുന്ന സ്ഥലമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതിന് തെളിവുകൾ ഉണ്ടെങ്കിലും ഇപ്പോൾ ഈ ദ്വീപ് പൂർണ്ണമായും പാമ്പുകളുടെ ദീപാണ്.

വീഡിയോ കാണാം



No comments