ഫിറോസ് ചുട്ടിപ്പാറ മയിലിനെ കൊന്നു കറി വച്ചോ ? വീഡിയോയില്‍ അപാര ട്വിസ്റ്റ്. Katturumbu Media


കഴിഞ്ഞ ദിവസ്സം സമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയ ഒരു വിഷയം ആയിരുന്നു പ്രശസ്ത വ്ളോഗറായ ഫിറോസ് ചുട്ടിപ്പാറയുടെ മയില്‍ കറി വയ്ക്കാന്‍ ദുബായില്‍ പോകുന്നു വാര്‍ത്ത. അദ്ദേഹം പുറത്തു വിട്ട വിവാദ വീഡിയോയില്‍ പറയുന്നത് താന്‍ ഇത്തവണ ദുബായിലേക്ക് പോകുന്നത് മയിലിനെ കറി വയ്ക്കാനാണ് എന്നാണ്. തനിക്ക് ഇന്ത്യയില്‍ വച്ച് ഒരിയ്ക്കലും മയിലിനെ തൊടാന്‍ പറ്റില്ല അതു കൊണ്ടാണ് ദുബായിലെത്തി മയിലിനെ കറി വയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു വരികയും ചെയ്തു.

സമൂഹ മാധ്യമത്തില്‍ വലിയ വിവാദം പുകഞ്ഞു കത്തുമ്പോഴും ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ഏതാനം മണിക്കൂറുകള്‍ മുന്‍പ് അദ്ദേഹം തൻ്റെ പുതിയ വീഡിയോ പുറത്തു വിട്ടു. ഇതില്‍ അദ്ദേഹം ഒരു കാല്‍ കെട്ടിയ ഒരു മയിലിനെയും കൊണ്ട് വരുന്നതാണ് തുടക്കത്തില്‍ തന്നെ കാണുന്നത്. ഇന്ന് താന്‍ മയിലിനെ കറി വയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഒരു കാരണവശാലും നാട്ടില്‍ ഇത്തരം ഒരു പ്രവര്‍ത്തി ആരും ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന അദ്ദേഹം പിന്നീട് ഒരു വലിയ ഒരു ചെമ്പ് പാത്രം നിറയെ വെള്ളം തിളപ്പിക്കാന്‍ വയ്ക്കുകയും വെള്ളം തിളക്കാറാകുമ്പോള്‍ കാലില്‍ ബന്ധിച്ച മയിലിനെയും കൊണ്ട് തിളപ്പിച്ച വെള്ളത്തില്‍ മുക്കാനെന്ന ഭവത്തില്‍ അടുത്തേക്ക് വരുകയും ചെയ്യുന്നു.

തുടര്‍ന്നാണ് ട്വിസ്റ്റ്. താന്‍ ഒരിയ്ക്കലും മയിലിനെ കൊല്ലാണോ കറി വച്ച് കഴിക്കാനോ വേണ്ടിയല്ല ഇവിടെ എത്തിയതെന്നും ഒരിയ്ക്കലും അങ്ങനെ ചെയ്യില്ലന്നും തമാശ രൂപേണ ഫിറോസ് വിശദീകരിക്കുന്നു. ഇത്ര മനോഹരമായ ജീവിയെ മനുഷത്വം ഉള്ള ആര്‍ക്കും കൊല്ലാന്‍ കഴിയില്ല. ആരും ഒരിയ്ക്കലും ഈ ജീവിയെ കൊല്ലരുത്. ഇത് നമ്മുടെ ദേശീയ പക്ഷിയാണ്. താന്‍ ഇതിനെ വാങ്ങിയത് ഒരു അറബി സുഹൃത്തിന് വീട്ടില്‍ വളര്‍ത്തുന്നതിന് സമ്മാനമായി കൊടുക്കാനാണെന്നും അദ്ദേഹം തുടര്‍ന്നു. താന്‍ ഒരിയ്ക്കലും മയിലിനെ കൊല്ലില്ല. നേരത്തെ തന്നെ പ്ലാന്‍ ചെയ്തതു പ്രകാരം ഒരു കണ്ടന്‍റ് ഉണ്ടാക്കാന്‍ വേണ്ടി ആണ് മുന്‍പ് മയിലിനെ കൊല്ലാന്‍ പോകുന്നു എന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തുടര്‍ന്നു മയിലിനെ അദ്ദേഹം മറ്റൊരാളിന് സമ്മാനമായി നല്കുന്നു. പിന്നീട് തൻ്റെ സുഹൃത്ത് തയ്യാറാക്കി നല്കിയ രുചികരമായ ചിക്കന്‍ കറി ചോറും കൂട്ടി കഴിക്കുന്നിടത്ത് ഫിറോസിൻ്റെ വീഡിയോ അവസാനിക്കുന്നു. 

No comments