ഇന്നലെയാണ് നടൻ ചെമ്പൻ വിനോദിൻ്റെ പിതാവ് അന്തരിച്ചത്. ഇപ്പോഴിതാ നടൻ പൃഥ്വിരാജിൻ്റെ കുടുംബത്തിൽ നിന്നുമാണ് ഒരു സങ്കട വാർത്ത എത്തുന്നത്. പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയ മേനോൻ്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ ആണ് അന്തരിച്ചത്. 71 വയസ്സായിരുന്നു വിജയകുമാറിന്. കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെ തുടർന്ന് ശസ്ത്രക്രിയക്കുശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.ഏറെ നാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.പത്മ മേനോൻ ആണ് ഭാര്യ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ ഏകമകളാണ്. അച്ഛൻ്റെ മ.ര.ണ.ശേഷം തീർത്തും ഒറ്റപ്പെടുകയാണ് സുപ്രിയ. അദ്ദേഹത്തിന് അച്ഛൻ്റെ സ്ഥാനം നൽകിയിരുന്ന പൃഥ്വിരാജിനും ഈ മ.ര.ണം. തീരാത്ത വേദനയായി മാറി. സുപ്രിയയ്ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ അച്ഛൻ വിജയകുമാറും ശ്രദ്ധിച്ചിരുന്നു. ബിരുദധാരിയാണ് സുപ്രിയ. ശേഷം ബിബിസിയിൽ റിപ്പോർട്ടറായി ജോലി ചെയ്തു. പാലക്കാട്ടുകാരിയായ സുപ്രീയയ്ക്ക് ആംഗലേയഭാഷയോടുള്ള താല്പര്യം ജോലിയെ സഹായിച്ചു. ജോലിയുടെ ഭാഗമായി തന്നെയാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. ഒരുവർഷത്തോളം ഇരുവരും പ്രണയിച്ചു. തുടർന്ന് 2011 ഏപ്രിൽ 25ന് സുപ്രിയയും പൃഥ്വിരാജും വിവാഹിതരായി. വിജയകുമാറിനും ഭാര്യക്കും മകളുടെ പ്രണയബന്ധത്തോട് എതിർപ്പുണ്ടായിരുന്നില്ല. പൃഥ്വിരാജുമായുള്ള വിവാഹത്തിനുശേഷം സുപ്രിയ തൻ്റെ മാധ്യമ പ്രവർത്തന മേഖല ഉപേക്ഷിച്ചു. മാസ് കമ്മ്യൂണിക്കേഷനുമായുള്ള താരപത്നിയോടെ ബന്ധം പിന്നെ സിനിമയിൽ ആയി. 2019 -ൽ നയൻ എന്ന ചിത്രം നിർമിച്ച കൊണ്ടാണ് സുപ്രിയ നിർമ്മാണ മേഖലയിലേക്ക് കടന്നത്. തുടർന്ന് നിർമ്മിച്ച ‘ഡ്രൈവിംഗ് ലൈസൻസ് ‘ എന്ന ചിത്രവും മികച്ച സാമ്പത്തിക വിജയം നേടി. പൃഥ്വിരാജിൻ്റെ വിജയത്തിന് പിന്നിലുള്ള സ്ത്രീശക്തി ആണ് സുപ്രിയ എന്ന് തീർച്ചയായും പറയാം. ഒരിടയ്ക്ക് ബീകരമായി സോഷ്യൽ മീഡിയ ആ.ക്ര.മ.ണ.ത്തി.നിരയായ പൃഥ്വിയെ എല്ലാ പിന്തുണകളും നൽ മുന്നോട്ടു കൊണ്ടു വരുന്നതിൽ സുപ്രിയ വഹിച്ച പങ്ക് ചെറുതല്ല. ഭാര്യ നൽകിയ മെൻ്റൽ സപ്പോർട്ടിനെ കുറിച്ച് പലപ്പോഴും പൃഥ്വി തന്നെ വാചാലനായിട്ടുണ്ട്.വിജയകുമാറിൻ്റെ സംസ്കാരം രവിപുരം ശ്മശാനത്തിൽ.
Post a Comment