കല്യാണം കഴിഞ്ഞ് നാല് മാസം; പുതിയ അതിഥി എത്തിയെന്ന് അലീന പടിക്കല്‍, സന്തോഷത്തില്‍ ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരമാണ് എലീന പടിക്കല്‍. അവതാരികയും നടിയുമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. ബിഗ്‌ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് പിന്നാലെയായിരുന്നു താരത്തിന് ആരാധകര്‍ കൂടിയത്.
താരത്തിനെ കൂടുതല്‍ അടുത്തറിയാന്‍ ആരാധകര്‍ കഴിഞ്ഞിരുന്നു. ബിഗ്‌ബോസിലെ താരത്തിന്റെ പ്രകടനവും ആരാധകരെ കൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ വാര്‍ത്തകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലായിരുന്നു താരം വിവാഹിതയായത്.
പ്രണയ വിവാഹമായിരുന്നു. നീണ്ട നാളത്തെ പ്രണയത്തെ തുടര്‍ന്നാണ് രോഹിത്തും അലീന പടിക്കലും വിവാഹിതരായത്. ഏഴുവര്‍ഷത്തെ പ്രണയത്തെ തുടര്‍ന്നായിരുന്നു അലീന പടിക്കല്‍ വിവാഹിതയായത്. വിവാഹ വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല് ഇപ്പോള്‍ വിവാഹ ശേഷം ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവ് എന്ന നിലയില്‍ രോഹിത്ത് ഒരേ പൊളിയാണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഭര്‍ത്താവ് എന്ന നിലയില്‍ രോഹിത് എങ്ങനെ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അലീന പടിക്കല്‍ മറുപടി പറഞ്ഞത്. ഭര്‍ത്താവ് എന്ന നിലയില്‍ രോഹിത് അടിപൊളിയാണ്. സ്വന്തം ഭര്‍ത്താവിനെ കുറിച്ച് ഇങ്ങനെ പൊക്കി പറയാന്‍ പാടില്ല. എന്നാലും ഞാന്‍ പറയുകയാണ്. അദ്ദേഹം വളരെ മനോഹരമായ വ്യക്തിയാണ്. ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. സ്‌നേഹിച്ച സമയത്ത് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത്, അതൊക്കെ ഇപ്പോള്‍ പാലിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് എന്നാണ് താരം പറയുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കുക എന്നതാണെന്നും താരം പറയുന്നു. നമുക്ക് ചേരുന്ന വ്യക്തിയാണെന്ന് മനസിലായി കഴിഞ്ഞാല്‍ സാമ്പത്തികവും ഉണ്ടെങ്കില്‍ വേഗം കല്യാണം കഴിക്കാം. ചെറുപ്പത്തിലേ ഉള്ള കല്യാണം ആണെങ്കില്‍ നമുക്ക് ആ കുടുംബം ഇങ്ങനെ വളര്‍ത്തി കൊണ്ട് വരാന്‍ പറ്റുമെന്നാണ് താരം പറയുന്നത്.
എലീനയുടെയും രോഹിത്തിന്റെയും ഇടയില്‍ പുതിയൊരു അതിഥി വന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. രോഹിത്ത് ഒരു സൈബീരിയന്‍ ഹസ്‌കിനെ എനിക്ക് സമ്മാനിച്ചു. എന്തായാലും ഒരു കുഞ്ഞുവാവയാണ് വന്നിരിക്കുന്നത്. ഓരോ കാര്യങ്ങള്‍ പഠിക്കണമല്ലോ. ഷാഡോ എന്നാണ് പേരിട്ടത്. രോഹിത്ത് തന്നെയാണ് ആ പേര് നല്‍കിയത് എന്നും താരം പറയുന്നു. എന്തായാലും താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നത്.
Post a Comment