മത്തി (ചാള) അത്ര ചെറു മീനല്ല മത്സ്യം കഴിക്കുന്ന മലയാളികൾക്കിടയിൽ മത്തി (ചാള) കഴിക്കാത്തവർ നന്നേ കുറവായിരിക്കും.എന്നാൽ മത്തിയിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ മനസ്സിലാക്കി ഈ മത്സ്യം വാങ്ങുന്നവർ എത്ര പേർ കാണുമെന്നറിയില്ല.ചെറു മത്സ്യങ്ങളിൽ വച്ച് മത്തിയുടെ വാലിൽ കെട്ടാൻ കൊള്ളാവുന്ന മത്സ്യങ്ങൾ അധികമില്ലെന്നതാണ് സത്യം.
പ്രോട്ടീൻ, കൊഴുപ്പ്, ഇരുമ്പ്, മഗ്‌നിഷ്യം,കാൽസിയം, ഫോസ്ഫറസ്, പൊട്ടാസിയം, സോഡിയം, സിങ്ക്, എന്നിവ അടങ്ങിയിട്ടുള്ള ഈ മത്സ്യം മനുഷ്യശരീരത്തിൽ ആവശ്യമായ ഒട്ടു മിക്ക ഘടകങ്ങളുടെയും കലവറയാണ്. (ഒമെഗാ വിറ്റാമിൻ ഡി, എ, ബി 12) മുടിക്കും തൊലിക്കുമൊക്കെ ആരോഗ്യവും സൗന്ദര്യവും ഉറപ്പ് നൽകാൻ ഈ മത്സ്യത്തിന്റെ ഉപയോഗം ഏറെ ഗുണകരമാണ് എന്നാൽ കുറേ വർ ഷങ്ങളായി കടലിലുണ്ടായ വർധിച്ച ചൂട് മൂലം നമ്മുടെ കടലിൽ മത്തിയുടെ ലഭ്യത കുറഞ്ഞു പോയത് മലയാളിയുടെ രുചിക്ക് മങ്ങലേൽക്കാൻ കാരണമായി. തനതു രുചിയുള്ള ചാള ലഭിക്കാതെ വന്നതോടെ കേന്ദ്ര സംസ്ഥാന മത്സ്യവകുപ്പും മറ്റും ഒമാൻ ചാള ഇറക്കുമതി ചെയ്തെങ്കിലും മലയാളിയുടെ വായും നാവും വയറും ഈ മീനിനെ മത്തിയെ പോലെ അംഗീകരിച്ചില്ല.പതിനഞ്ചാം നൂറ്റാണ്ട് മുതൽ വിദേശികളും മറ്റും ഉപയോഗിച്ചു വന്നിരുന്ന ചെറു മത്സ്യങ്ങളുടെ കൂട്ടത്തിൽ ചാള ഉണ്ടായിരുന്നെന്നാണ് മീൻ കഥകളുടെ നാൾ വഴി പറയുന്നത്.
Post a Comment