എന്താണീ മൂന്നാർ !! ആ മൂന്ന് ആറ് (മൂന്നാർ )ഏതൊക്കെ


ആ മൂന്ന് ആറ് (മൂന്നാർ )ഏതൊക്കെ  ലക്ഷക്കണക്കിനാളുകൾ വന്നു പോകുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. മൂന്നാർ എന്നാൽ മൂന്ന്‌ ആറുകൾ (പുഴകൾ ) എന്നതാണ് അതിന്റെ നേരെയുള്ള അർഥവും. എന്നാൽ ഇവിടെ മൂന്നാറിൽ എത്തുന്ന ആരും തന്നെ മൂന്നാർ പുഴകൾ

ഏതൊക്കെയാണെന്നോ അതിന്റെ ഉത്ഭവും സംഗമവും എവിടെനിന്നാണെന്നോ എന്നൊന്നും അന്വഷിക്കാറില്ലെന്നതാണ് സത്യം (എല്ലാരും തേയിലമലയുടെ പച്ചപ്പാണ് ആസ്വാദിക്കുക ). ഇക്കാര്യത്തിൽ സ്വദേശ-വിദേശ സഞ്ചാരികൾ തമ്മിൽ വലിയ അന്തരമില്ലെങ്കിലും കുറച്ചു കൂടി മെച്ചം വിദേശിയർ തന്നെയാണ്. അവർ ഗൂഗിൾ തെ രഞ്ഞു പുഴയും പട്ടണവും ഒക്കെ മനസ്സിലാക്കുന്ന രീതിയുണ്ട്. മുന്നാർ പട്ടണത്തിൽ സംഗമിക്കുന്ന ആ ആറുകൾ 1 നല്ലതണ്ണി 2 കുണ്ടള(കുട്ടിയാർ ),3, കന്നിയാർ എന്നിവയാണ്.ഇങ്ങനെയുള്ള മുന്ന് ആറുകളിൽ  നല്ലത്തണ്ണിയും കന്നിയാറുമാണ് ആദ്യം ഒരുമിക്കുന്നത് മുന്നാർ പട്ടണത്തിൽ നിന്നും മറയൂർ റൂട്ടിലേക്ക് തിരിയുന്ന പാലത്തിന് സമീപത്താണ് ഈ ആറുകൾ

 ഒരുമിക്കുന്നത്.അങ്ങനെ അവ ഒരു മെയ്യായി  ടൗണിലുടെ ഏകദേശം 400 മീറ്റർ മുന്നോട്ട് ഒഴുകി കെ ഡി എച്ച് പി കമ്പനിയുടെ ആസ്ഥാനത്തിന് സമീപത്തെത്തി കുണ്ടളയാറുമായി യോജിച്ചു മുന്നു ആറുകളും ഒരൊറ്റ ആത്മാവും ശരീവവുമായി ഒരു ദേശത്തിന്റെ പേരും പെരുമയും അങ്ങ് അലകടലുകൾക്ക് അപ്പുറത്തേക്ക് ഒഴുക്കുന്നു. അതും നിരവധി അനവധി നൂറ്റാണ്ടുകളായി പുഴകളും അരുവികളും നീർച്ചാലുകളും ചോലകളുമൊക്കെ നട്ടുവളർത്തിയ മൂന്നാറിലെ പച്ചമലകളുടെ അടിസ്ഥാനം ഇവിടത്തെ ആറുകൾ തന്നെയാണ്.ഈ ആറുകൾ പശ്ചിമഘട്ടത്തിന്റെ ജീവരക്തമാണ്. അറിയണം ഈ പുഴളുടെ കനിവും നനവും



No comments