108 ആമ്പുലൻസ് ഡ്രൈവർക്ക് നേരെ ആക്രമണം 108 Ambulance

ഇടുക്കി - കുമളി റോഡിൽ പുറ്റടിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ ലൊക്കേഷനിലെ ഡ്രൈവറും കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയിസ് യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ ജയിംസ് നൈറ്റ് ഷിഫ്റ്റിന് ജോലിക്ക് പോകുന്നവഴി പുറ്റടി ഭാഗത്തു വെച്ച് 2 അംഗ ജയിംസ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി പണം ആവിശ്യപ്പെടുകയും കൊടുക്കാതിരുന്നപ്പോൾ  ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് കൈവശമുണ്ടായിരുന്ന പേഴ്സ് പിടിച്ചുപറിച്ച് അതിൽ ഉണ്ടായിരുന്ന മുഴുവൻ രൂപയും എടുക്കുകയും കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല പൊട്ടിക്കുവാൻ ശ്രമിക്കുകയും ചെയ്തു .എതിരെ വന്ന വാഹനത്തിൻ്റെ ലൈറ്റ് കണ്ട് അക്രമികൾ കാറിൽ രക്ഷപെടുകയും ചെയ്തു


      തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ജയിംസ് കട്ടപ്പന സഹകരണ ആശുപത്രിയിൽ ചികിത്സിയിലാണ്

      അണക്കര സ്വദേശികൾ ആണ് അക്രമത്തിനു പിന്നിൽ എന്ന് പറയപ്പെടുന്നു .

         അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് KC ശ്രീകുമാർ ,ജനറൽ സെക്രട്ടറി രാജീസ് വി.ആർ സംയുക്ത പ്രസ്ഥാവനയിൽ ആവിശ്യപ്പെട്ടു..



No comments