ഹെൽമറ്റിൽ ക്യാമറ വെച്ചാൽ പിഴ Bike Helmet Camera Katturumbu Media
കഴിഞ്ഞ 21 ദിവസങ്ങളായി ഒരു റോഡ് യാത്രയിലാണ് ഞങ്ങൾ
കേരളത്തിൽ നിന്ന് പുറപ്പെട്ട കാർ യാത്ര ഇപ്പോൾ നാഗാലൻഡ് എത്തി നിൽക്കുന്നു..
ഞങ്ങൾ യാത്ര ചെയ്യുന്ന കാറിൽ ഒരു ഡാഷ് ക്യാം വച്ചിട്ടുണ്ട്..
24 hrs റെക്കോർഡിങ് ആണ് ആ ക്യാമറ..
ഇനി വഴിയിൽ ഞങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ പറയാം..
1. രാത്രിയാണ്.. വണ്ടി ബാംഗ്ലൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ഓടിക്കൊണ്ടിരിക്കുന്നു.. സമയം ഏതാണ്ട് ഒരുമണി കഴിഞ്ഞു..
കർണാടക അതിർത്തി കയറിയപ്പോൾതന്നെ നന്നായി ഇരുട്ടിയിരുന്നു..
അതിർത്തിയിൽ പോലീസ് ഉണ്ടായിരുന്നു പക്ഷേ യാതൊരുവിധ പരിശോധനയും ഇല്ലായിരുന്നു..
പെട്ടന്ന് ഒരാൾ വണ്ടിക്ക് നേരെ ടോർച് അടിച്ചു, കൈ നീട്ടി..
പോലീസ്കാരൻ ആണ്..
രാത്രിയിൽ കർണാടകയിൽ യാത്ര ചെയ്യാൻ പാടില്ല, ഫൈൻ ഉണ്ടുപോലും..
ഞങ്ങൾ എങ്കിൽ ഇവിടെതന്നെ കിടന്നോളാം എന്നു പറഞ്ഞപ്പോൾ വണ്ടി സ്റ്റേഷനിൽ കൊണ്ടുപോകും എന്നുപറഞ്ഞു..
ഇല്ലെങ്കിൽ "ചെറിയ" ഫൈൻ ഉണ്ട് 5000 രൂപ.. അത് അടച്ചിട്ടു യാത്ര തുടർന്നാൽ കുഴപ്പമില്ല പോലും..
ഞങ്ങൾ പറഞ്ഞു ഫൈൻ എഴുതിക്കോ കുഴപ്പമില്ല ഞങ്ങൾക്ക് സമയം ഉണ്ട് കോടതിയിൽ പോയി അടച്ചുകൊള്ളാം.. പിന്നെ ക്യാമറ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു എല്ലാം ഇതിലുണ്ട് കുഴപ്പമില്ല കേസ് എടുത്തോളാൻ..
ക്യാമറ കണ്ടപ്പോൾ അവനു കേസും വേണ്ട പൈസയും വേണ്ട..
2. പിന്നീട് അസാമിൽ കേറിയപ്പോൾ ആണ്..
കേരള വണ്ടി കണ്ടതും വഴിയിൽ ചുമ്മാ നിന്നിരുന്ന ഒരു പോലീസ്കാരൻ മുന്നിലേക്ക് ചാടിവീണു..
കൂടെയുള്ളവരുടെ പേര് പുള്ളി ഉറക്കെ വിളിച്ചതും അവരെല്ലാം പാഞ്ഞെത്തി..
"ആരാ, എവിടുന്നാ, വണ്ടി ആരുടെയാ.." ഇങ്ങനെ കുറെ ചോദ്യങ്ങൾ..
ട്രിപ്പ് ആണെന്ന് പറഞ്ഞപ്പോൾ അതിനുള്ള സ്പെഷ്യൽ പെർമിഷൻ എവിടെ എന്നായി ചോദ്യം..
വെറുതെ ക്യാമറ ഒന്ന് ചൂണ്ടിക്കാണിച്ചു..
പൊക്കോളാൻ പറഞ്ഞു അവരും പച്ചക്കൊടി കാണിച്ചു..
3. ഇത് അസാമിൽ നിന്ന് നാഗാലാൻഡ് കയറുന്നതിനു മുൻപ് ആണ്..
രാത്രിയിൽ ഞങ്ങൾ പൊയ്ക്കൊണ്ടിരിക്കുകബോൾ പെട്ടന്ന് ഓപ്പോസിറ്റ് വന്ന ഒരു സുമോ ബ്രേക്ക് ഇട്ട് നീട്ടി ഹോൺ അടിച്ചു..
വണ്ടിക്കുള്ളിൽ നിന്ന് കുറെ ടോർച് ഒന്നിച്ചടിച്ചു..
ആരാ, എന്താ എന്നൊന്നും മനസിലാകാത്തതുകൊണ്ടും കാടായതുകൊണ്ടും ഞങ്ങൾ നിർത്തിയില്ല..
പിന്നെ നോക്കുമ്പോൾ ആ വണ്ടി ഞങ്ങളെ ഫോളോ ചെയ്തു വണ്ടി ക്രോസ്സ് ഇട്ട് തടഞ്ഞു..
നാലഞ്ചു തോക്ക് ധാരികൾ..
യൂണിഫോം ഇട്ടിട്ടുണ്ട്.. പക്ഷേ അതിനു മുകളിൽ സാധാരണ ജാക്കറ്റ് ഇട്ടിരിക്കുന്നതിനാൽ പോലീസ് ആണെന്ന് മനസിലാവില്ല.. വണ്ടിയിൽ ഒരു ബീക്കൻ ലൈറ്റ് പോലും ഇല്ല..
അവർ വന്നു..
പേപ്പർ എല്ലാം ചോദിച്ചു..
പരിവാഹൻ ആപ്പ് വഴി എല്ലാം കാണിച്ചു..
അവർ അവരുടെ ഫോണിലും നമ്പർ അടിച്ചുനോക്കി ബോധ്യപ്പെട്ടു..
അപ്പോൾ അതാ ഒരുത്തനു അത് പറ്റില്ല.. Hard copy തന്നെ കാണണം..
ഞാൻ പറഞ്ഞു പരിവാഹൻ ഉണ്ടല്ലോ അത് ഇന്ത്യയിൽ മുഴുവൻ അനുവദനീയം ആണ് പിന്നെ എന്താ പ്രശ്നം എന്ന്..
പക്ഷേ അവനു കണ്ടേതീരൂ..
പേപ്പർ കയ്യിൽ കിട്ടിയാൽ പൈസ തന്നാലേ തിരിച്ചു തരൂ എന്ന് പറയാലോ..
കൊടുത്തില്ല..
ഞാൻ പറഞ്ഞു നിങ്ങൾക്ക് ഈ പരിവാഹൻ ആപ്പ് സ്വീകാര്യം അല്ല എന്ന് എഴുതിത്തന്നാൽ ഞാൻ പേപ്പർ തരാം ഇല്ലെങ്കിൽ തരില്ല എന്ന്.. എന്നിട്ട് ക്യാമറയും കാണിച്ചു കൊടുത്തു..
പിന്നെ കണ്ടത് കൂടെയുള്ളവർ അയാളെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റുന്നതാണ്..
ഞങ്ങളോട് പൊക്കൊള്ളാനും പറഞ്ഞു..
ഇതൊക്കെ തങ്ങൾ നിരീക്ഷിക്കപ്പെടുന്നു എന്നുണ്ടായ തിരിച്ചറിവിൽ അവരുടെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റം ആണ്..
തീർച്ചയായും ഹെൽമെറ്റിൽ വയ്ക്കാൻ പറ്റില്ലേൽ ചെസ്റ്റിൽ ഒരു ക്യാം അത്യാവശ്യം ആണ്...
അതുപോലെ പോലീസുക്കാർക്ക് വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ ബോഡിക്യാം നിർബന്ധമാക്കിയാൽ ഇവരുടെ എല്ലാ ഉടായിപ്പും നിൽക്കും..
ന്യായം കേൾക്കുമ്പോൾ ആണ് ശരിക്കും ചിരി വരുന്നത്..
അഭ്യാസം പകർത്തും പോലും..
സാധാരണ അഭ്യാസം പകർത്തുന്നത് മറ്റൊരാൾ മറ്റൊരു ക്യാമെറയിൽ ആണ്..
അത് ചിന്തിക്കാനുള്ള സാമാന്യബോധം പോലും ഇല്ലാത്തവനൊക്കെയാണല്ലോ ഓരോന്ന് ഇങ്ങനെ ഒപ്പിട്ടു പടച്ചു വിടുന്നത് എന്നോർക്കുമ്പോൾ ഒരു ഇത്...
Post a Comment