മനുഷ്യരുടെ ജീവനുമായി ആംബുലൻസിൽ Katturumbu Media
മനുഷ്യരുടെ ജീവനുമായി ആംബുലൻസിൽ കുതിച്ചുപായുന്ന എതൊരു ആംബുലൻസ് ഡ്രൈവറും ഹീറോ തന്നെയാണ്, എന്നാൽ ഇത് അല്പം വ്യത്യസ്തമായ കഥയാണ്. ശബരിമല സന്നിധാനത്തു ആരോഗ്യവകുപ്പിന്റെ ഒരു ആശുപത്രിയുണ്ട്, അവിടെ ദേവസ്വം ബോർഡിന്റെ ഈ കാണുന്ന ആംബുലൻസും,6 വർഷമായി അതിനൊരു അമരക്കാരനും, പേര് അഭിലാഷ്
സന്നിധാനം മുതൽ പമ്പ വരെ ഏകദേശം നാലരകിലോമീറ്റർ, ആ വഴി അത്രയും, വീതി കുറഞ്ഞതും,കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും... ഈ വഴിയേ നൂറുകണക്കിന് ട്രാക്ടറുകൾ അങ്ങോട്ടുമിങ്ങോട്ടും ലോഡിങ് സർവീസ് നടത്തിക്കൊണ്ടിരിക്കും, പലപ്പോഴും അയ്യപ്പന്മാരുടെ അഭൂതപൂർവമായ തിരക്കും ഉണ്ടാവും.
മണ്ഡലമകരവിളക്ക് കാലത്ത് ഭക്തരുടെ തിരക്ക് കൂടുകയും ഒരു ദിവസം മാത്രം പത്തോളം കാർഡിയാക് അറസ്റ്റ്കൾ വരെ വന്നിട്ടുള്ള ചരിത്രങ്ങൾ ഏറെ. ഇത്തരത്തിൽ സന്നിധാനത്തു വച്ച് കാർഡിയാക് അറസ്റ്റ് ആകുന്ന അയ്യപ്പ ഭക്തരെ, സന്നിധാനത്തെ ആശുപത്രിയിൽ വച്ച് വിദഗ്ദ്ധ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ പുനരുജ്ജീവിപ്പിച്ച ശേഷം,മെഡിക്കൽ സപ്പോർട്ടോടുകൂടി പാമ്പയിലേക്കും, അവിടുന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് എത്തിക്കേണ്ടതായിട്ടുണ്ട്.
ഈ ദൗത്യം സ്വന്തം ജീവൻ പണയം വച്ച് ഏറ്റെടുത്തു ഈ മനുഷ്യൻ പറക്കുന്നത് നേരിട്ട് കണ്ടപ്പോൾ, അനുഭവിച്ചപ്പോൾ അവിശ്വസനീയം ആയി തോന്നിയത് വിശ്വസിക്കേണ്ടി വന്നു...
ആവശ്യമായ കേസുകൾ സന്നിധാനത്തുനിന്നും പമ്പ വരെ 5.30 മിനുട്ട് മുതൽ 6 മിനിറ്റിൽ ഈ മനുഷ്യൻ എത്തിക്കും.. മറ്റാർക്കും ഒരു ആപത്തും വരുത്താതെ. ഏത് പാതിരാത്രി വിളിച്ചാലും ആശാൻ സെക്കൻഡ്കൾക്കുള്ളിൽ റെഡി ആയിരിക്കും. ഈ 6 വർഷ കാലയളവിൽ ഇദ്ദേഹം ഇത്തരത്തിൽ രക്ഷിച്ച അയ്യപ്പന്മാരുടെ എണ്ണം എടുത്താൽ അത് വെറും നൂറോ, ഇരുന്നൂറോ ഒന്നുമായിരിക്കില്ല...ഇദ്ദേഹത്തോട് ചോദിച്ചാൽ ആ എണ്ണങ്ങൾക്കൊന്നും പ്രസക്തിയുമില്ല, ചിരിച്ചുകൊണ്ട് പറയും എല്ലാം അയ്യപ്പൻറെ അനുഗ്രഹം എന്ന്.
സത്യത്തിൽ ഇങ്ങനെയുള്ളവരെയാണ് നമ്മൾ നമിക്കേണ്ടത് സല്യൂട്ട് ചേട്ടാ
എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Post a Comment