അടിമാലി: തുടര്‍ച്ചയായി എത്തുന്ന ന്യൂനമര്‍ദ്ദമൂലം മഴ കുറയാത്തത് ഹൈറേഞ്ചിലെ ജാതി കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.മുന്‍കാലങ്ങളെ അപേക്ഷിച്ച് ജാതിക്കായ്ക്ക് വിപണിയില്‍ ഇപ്പോള്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്.പക്ഷെ ഉത്പാദനത്തില്‍ കുറവു വന്നുവെന്നാണ് ജാതി കര്‍ഷകരുടെ വാദം.മഴ മൂലം, ഉണ്ടാകുന്ന ജാതിക്കാ മൂപ്പെത്തുന്നതിനു മുന്‍മ്പ് കൊഴിഞ്ഞ് പോവുകയും, കായ്ക്കുന്ന പൂവ് ചീയല്‍ ബാധിച്ച് നശിച്ച് പോവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നാണ് കര്‍ഷകര്‍ പറയുന്നത്.ഹൈറേഞ്ചിലെ ഒരു വിഭാഗം കര്‍ഷകരുടെ പ്രധാന വരുമാന മര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ജാതി കൃഷി.മഴ ലഭിക്കുന്നത് ജാതി കൃഷിക്ക് നല്ലതാണെങ്കിലും തുടര്‍ച്ചയായി ഇപ്പോള്‍ ലഭിച്ച അധിക മഴയാണ് വില്ലനായിട്ടുള്ളത്.2018ലെ പ്രളയ ശേഷം ജാതി മരങ്ങള്‍ വലിയ തോതില്‍ ഉണങ്ങി നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു.മഴ നീണ്ടു നിന്നാല്‍ വിലയുള്ള ഈ സമയത്ത് ഉത്പാദനം വീണ്ടും കുറയുമോയെന്ന ആശങ്കയും ജാതി കര്‍ഷകര്‍ പങ്ക് വച്ചു.
Post a Comment