നവ്യാനായരും ഭർത്താവ് സന്തോഷുമായി വേർപിരിയുന്നു എന്നുള്ള വാർത്തകൾക്ക് പ്രതികരിച്ച് താരം ലൈവിൽ

 2010-ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ടെലിവിഷൻ ലോകത്ത് സജീവവുമാണ് താരം. രണ്ടു ദിവസം മുമ്പേയാണ് മകൻ സായിയുടെ ജന്മദിനം നവ്യയും സന്തോഷും കുടുംബവും എല്ലാവരും ആഘോഷിക്കുന്നത്. മകന്റെ ചിത്രം സഹിതമാണ് സന്തോഷ് ജന്മദിനാശംസകൾ നേർന്നത്. മകന്റെ പിറന്നാൾ ഇത്തവണ നവ്യ കുടുംബത്തിന് ഒപ്പമായിരുന്നു ആഘോഷമാക്കിയത്. മകന്റെ പിറന്നാളിന് മുമ്പേയാണ് യാത്രകൾക്ക് കൂട്ടായി എത്തിയ കൂപ്പര്‍ കണ്ട്‌റിമാന്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ നവ്യ പങ്കുവച്ചത്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കിട്ടതും. ഈ രണ്ടു വിശേഷങ്ങളും അടുത്തടുത്ത ദിവസങ്ങളിൽ ആകയാൽ നിറയെ ആശംസകളും ആരാധകർ നേരുകയുണ്ടായി. എന്നാൽ സോഷ്യൽ മീഡിയയിലെ ചിലർക്ക് മാത്രം നവ്യയുടെ സന്തോഷത്തിൽ പങ്കുചേരാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ ആയിരുന്നു കമന്റുകൾ പങ്കിട്ടത്.

ജീവിതത്തിൽ സുപ്രധാനമായ കാര്യങ്ങൾ നടക്കുന്ന വേളയിൽ സന്തോഷ് എന്ത് കൊണ്ട് പങ്കെടുത്തില്ല. ഭർത്താവ് എവിടെ കുഞ്ഞിന്റെ അച്ഛൻ എവിടെ, എന്ത്‌കൊണ്ടാണ് അദ്ദേഹത്തെ ഉൾപ്പെടുത്താത്തത് എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ ആണ് പലരും ചിത്രങ്ങളിൽ കമന്റുകളായി ചോദിക്കുന്നത്. എന്നാൽ മുബൈയിൽ തിരക്കുളള ബിസിനെസ്സ് മാൻ ആയതുകൊണ്ടുതന്നെ ജോലി തിരക്കുകളിൽ ആകാം അദ്ദേഹമെന്ന് നവ്യയുടെ പ്രിയപ്പെട്ടവർക്ക് അറിവുള്ള കാര്യമാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി പരിഗണിച്ച ചിത്രങ്ങളിൽ കരുത്തുറ്റ നായികാ കഥാപാത്രങ്ങളുടെ അഭാവം ശക്തമായിരുന്നെന്ന് ജൂറി അംഗവും നടിയുമായ നവ്യാ നായര്‍ വെളിപ്പെടുത്തി. മികച്ച നടിയായി ആദ്യം തെരഞ്ഞെടുത്തത് അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് ഡബ് ചെയ്ത നടികളെയാണെന്നും നിമിഷ സജയന്‍ അതില്‍ ഏറെ പ്രശംസനീയമായ അഭിനയമാണ് പ്രകടമാക്കിയതെന്നും നവ്യ വ്യക്തമാക്കി. ജൂറിയിലെ ഏക വനിതാംഗം നവ്യ മാത്രമായിരുന്നു.

കണ്ടു പരിചയിച്ച വക്കീല്‍ വേഷങ്ങളില്‍ നിന്ന് വിഭിന്നമായിരുന്നു ഒരു കുപ്രസിദ്ധ പയ്യനിലെ അഡ്വ. ഹന്നയെന്നും. കഥാപാത്രത്തിൻ്റെ പരിഭ്രമവും ആശങ്കയും സൂക്ഷ്മമായി വെള്ളിത്തിരയിലെത്തിക്കാന്‍ നിമിഷക്ക് കഴിഞ്ഞുവെന്നും നവ്യ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യംങ്ങൾ വ്യക്തമാക്കിയത്. കൂടാതെ ചോലയിൽ നിമിഷ അവതരിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷവും ശക്തമായിരുന്നുവെന്നും നവ്യ പറഞ്ഞു. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ പിറക്കേണ്ടത് കാലത്തിൻ്റെ ആവശ്യകതയാണെന്നും നവ്യ വ്യക്തമാക്കി. നാടന്‍ ലുക്കില്‍ ഗ്രാമീണ പെണ്‍കൊടിയായാണ് നടി മലയാള സിനിമയിലെത്തിയത്. യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിൽ എത്തിയ നവ്യയുടെ വിവാഹശേഷം സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമയിലെത്തിയ ശേഷം പെട്ടെന്നായിരുന്നു നവ്യയുടെ രൂപമാറ്റം. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് താരം. തൻ്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നവ്യ ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോ വൈറലാകുകയാണ്. ജിമ്മില്‍ ക്രോസ്ഫിറ്റ് എക്‌സര്‍സൈസ് ചെയ്യുന്നതിൻ്റെ വീഡിയോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ കുറിച്ചിരിക്കുന്നു. ഏകദേശം ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ കിളിപോയെന്നും നവ്യ വീഡിയോയ്ക്ക് തലക്കുറിപ്പായി കുറിച്ചു. വീഡിയോയ്ക്ക് രസകരമായ കമൻ്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘എന്ത് പ്രഹസനമാണ് സജി’, ‘മിസ് പോഞ്ഞിക്കര’, ‘എന്നാലും എൻ്റെ ബാലാമണി…’ എന്നിങ്ങനെയാണ് നവ്യയുടെ ആരാധകരുടെ കമൻ്റുകൾ. വീഡിയോയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ ലൈക്കുകൾ നിറയുകയാണ്.

No comments